( www.truevisionnews.com ) അത്യുഗ്രന്‍ ഫീച്ചേഴ്‌സോടെ എന്നാല്‍ കൈയിലൊതുങ്ങുന്ന വിലയില്‍ ബജറ്റ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് റിയല്‍മി.
റിയല്‍മി 14x 5ജി ആണ് കമ്പനി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.
വില അറിയാം
രണ്ട് വേരിയന്റുകളിലാണ് റിയല്‍മി 14x 5ജി ഇറക്കിയത്. 6ജി + 128ജിബി ബേസ് മോഡലിന് 14,999 രൂപയാണ് വില. 8ജിബി വേരിയന്റിന് 15,999 രൂപയാകും.
റിയല്‍മിയുടെ വെബ്‌സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും തെരഞ്ഞെടുത്ത സ്റ്റോറുകളിലും ലഭ്യമാണ്. ഇപ്പോള്‍ ആയിരം രൂപ കുറവില്‍ ഓഫറോടെ ഫോണ്‍ സ്വന്തമാക്കാം.
ഫീച്ചേഴ്സ്
പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയല്‍മി 14x 5ജി. ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് ഈ ഫീച്ചർ വരുന്നത്. കൂടാതെ 6000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിങ്ങും ഉണ്ട്.
റിയര്‍ പാനല്‍ സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന ഡിസൈനുള്‍പ്പെടെയുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍, 93 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് ആകും, 50 ശതമാനം ചാര്‍ജ് ആകാന്‍ 38 മിനിറ്റ് മാത്രമേ വേണ്ടി വരുകയുള്ളൂ.
റിയല്‍മി v60 പ്രോയ്ക്ക് സമാനമാണ് റിയല്‍മി 14x 5ജിയുടെ രൂപകല്‍പ്പന.
#phone #under #outrageous #specs #Realme14x5g #indian #market